Latest NewsNewsIndia

ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികളെ ഇന്ന് വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും

കൊല്ലം: കൊല്ലം അഞ്ചലിൽ ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങും. ഒന്നാം പ്രതിയായ സൂരജിനേയും രണ്ടാം പ്രതിയായ സുരേഷിനേയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതികളുമായി വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടക്കും. സൂരജിന്റെ സഹോദരിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും.

പാമ്പിനെ സുരേഷ് സൂരജിന് കൈമാറിയ ഏനാത്ത്, കല്ലുവാതുക്കൽ, അടൂർ പറക്കോട്ടെ വീട്, ഉത്രയുടെ വീട് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടക്കും. അനധികൃതമായി പാമ്പിനെ കൈവശം വച്ചു, പണത്തിന് കൈമാറി, പാമ്പിനെ തല്ലി കൊന്നു എന്നീ കേസുകളിൽ തെളിവെടുപ്പ് നടത്താനാണ് വനംവകുപ്പ് സൂരജിനെയും സുരേഷിനേയും കസ്റ്റഡിയിൽ വാങ്ങുന്നത്. ഇന്ന് 11 മണിക്ക് പുനലൂർ വനം കോടതി ഇരുവരേയും വനംവകുപ്പിന് കൈമാറും. എത്ര ദിവസത്തേക്കാണ് കസ്റ്റഡി അനുവദിക്കുക എന്ന കാര്യവും രാവിലെയാവും കോടതി തീരുമാനിക്കുക.

അഞ്ചലിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിലായിരിക്കും പ്രതികളെ സൂക്ഷിക്കുക. പ്രതികൾക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ഒരുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

അതേസമയം സൂരജിന്റെ സഹോദരിയെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചു. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യാനാണ് നീക്കം. കേസിൻറെ അന്വേഷണ പുരോഗതി സംസ്ഥാന പൊലീസ് മേധാവി വിലയിരുത്തി. അന്വേഷണ സംഘത്തിൽ പാമ്പിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള രണ്ട് വിദഗ്ധരെ ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button