ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി പസഫിക് അതിര്‍ത്തിയില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളുടെ സാന്നിധ്യം. മൂന്നു ന്യൂക്ലിയര്‍ വിമാനവാഹിനി കപ്പലുകളാണ് ചൈനയുടെ അടുത്ത് പസഫിക് സമുദ്രത്തില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമേരിക്കയുടെ ഈ സൈനിക വിന്യാസം.
യുഎസ് നാവികസേനയുടെ 11 വിമാനവാഹിനി കപ്പലുകള്‍ മൂന്നെണ്ണം ആക്രമണ സജ്ജമായി കാത്തു കിടക്കുന്നത് ചൈനയില്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ ലഡാക്കില്‍ നടക്കുന്നതിന് തൊട്ടുമുന്‍പാണ് അമേരിക്കന്‍ വിമാനവാഹിനി കപ്പലുകള്‍ ചൈനീസ് സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള പസഫിക്കിലേക്ക് നീങ്ങിയത്.
ദക്ഷിണ ചൈന കടലിലെ ചൈനീസ് പരമാധികാരത്തിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചു കൊണ്ടാണ് യുഎസ് വിമാനവാഹിനികളുടെ റോന്തുചുറ്റല്‍.
Post Your Comments