
ഇന്ത്യന്‍ സൈനീകരുടെ ജീവനഷ്ടത്തില്‍ അനുശോചനം അറിയിച്ച് അമേരിക്ക സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും യു എസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യന്‍ സൈനികരാണ് ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്. ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്‍വരയില്‍ നടന്ന ചൈനീസ് പ്രകോപനത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിര്‍ത്തിയില്‍ സൈനികതല ചര്‍ച്ചകളും ഡല്‍ഹിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും പുരോഗമിക്കവെയാണ് മരണസംഖ്യ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വിവരം പുറത്തുവിട്ടത്.
അതിര്‍ത്തിയില്‍ നിരവധി ചൈനീസ് ഹെലികോപ്റ്ററുകള്‍ കാണപ്പെടുന്നുവെന്നും, പരിക്കേറ്റ സൈനികരെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ വേണ്ടി എത്തിയതാണെന്നാണ് കരുതുന്നതെന്നും എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ മരിച്ച സൈനികരുടെ വിവരങ്ങൾ ഇത് വരെ ചൈന പുറത്തു വിട്ടിട്ടില്ല.
Post Your Comments