Latest NewsKeralaIndia

മോദിസര്‍ക്കാര്‍ കൈയ്യയച്ച്‌ സഹായിച്ചിരുന്നില്ലായിരുന്നെങ്കില്‍ സംസ്ഥാന ട്രഷറി അടച്ച്‌ പൂട്ടേണ്ടി വരുമായിരുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മോദിസര്‍ക്കാര്‍ കൈയ്യയച്ച്‌ സഹായിച്ചിരുന്നില്ലായിരുന്നുവെങ്കില്‍ സംസ്ഥാന ട്രഷറി അടച്ച്‌ പൂട്ടേണ്ടി വരുമായിരുന്നുവെന്ന് ബിജെപിസംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെപിയുടെ കേരള ജനസംവാദ് മഹാ വെര്‍ച്ച്‌വല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധത്തില്‍ കേരളം മുന്നേറുന്നുവെങ്കില്‍ അതിന് മോദിസര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ടുമാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ചിരകാല ആവശ്യമായ കടമെടുപ്പ് പരിധി 5% വര്‍ദ്ധിപ്പിച്ചു. റവന്യൂകമ്മി മറികടക്കാന്‍ 4750 കോടി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഫലം കാണുമ്പോള്‍ കേരളത്തിന്റെ 20000 കോടി പാക്കേജ് എങ്ങും എത്തിയിട്ടില്ല. ഇപ്പോള്‍ ജനങ്ങളുടെ മേല്‍ ഇരട്ടിഭാരം അടിച്ചേല്‍പിക്കുകയാണ്. വൈദ്യുതി ബില്ലിലെ വര്‍ദ്ധനവ് ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ്. പ്രവാസികള്‍ ഒരു തരത്തിലും വരരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അതിനായി പ്രധാനമന്ത്രിക്ക് നിരന്തരം കത്ത് അയക്കുകയാണെന്നും അദേഹം പ്രതികരിച്ചു.

കോവിഡിൽ ചെയ്തത് പോലെ വ​സ്​​തു​ത​ക​ള്‍ പു​റ​ത്തു​വി​ടാ​തെ ചൈ​​ന; അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടതായി ചൈനീസ്​ മാധ്യമം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പോലെ കോടികളുടെ അഴിമതിയും കൊള്ളയും നടത്താന്‍ കൊറോണയുടെ മറവില്‍ ശ്രമിക്കുകയാണ്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായ കേരളത്തെ ഗൂണ്ടകളുടെ സ്വന്തം നാടാക്കി. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കൊലയാളികള്‍ വിഹരിക്കുന്നു. പെണ്‍കുട്ടികളും സ്ത്രീകളും അടക്കം കൊല്ലപ്പെടുന്നു. എന്നിട്ടും ക്രമസമാധാനം പരിപാലിക്കേണ്ട മുഖ്യമന്ത്രി കൈമലര്‍ത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button