ബാഹുബലിയിലൂടെ ജനപ്രിയതാരമായ തെന്നിന്ത്യന്‍ താരം പ്രഭാസിന് ആരാധകരേറുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇപ്പോഴും താരത്തിന്റെ ആരാധകരായിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ടിക് ടോകില്‍ ബാഹുബലിയായി എത്തിയ വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
2016 ല്‍ ഇറങ്ങിയ ബാഹുബലിക്ക് ഇപ്പോഴും അരാധകര്‍ക്കിടയില്‍ സ്വാധീനം ചെലുത്താനാകുന്നുവെന്നതിന്റെ തെളിവാണ് ഇത്തരം ടിക് ടോക് വീഡിയോകള്‍. ബാഹുബലി പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രഭാസിനെ നെഞ്ചോട് ചേര്‍ക്കുകയാണ് ആരാധകര്‍. ബാഹുബലിയിലെ അഭിനയം മറക്കാനാവില്ലെന്നും ഫാന്‍സ് പറയുന്നു.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ബ്രഹ്മാണ്ട ചിത്രം ബാഹുബലിക്ക് ഇന്ത്യയ്ക്ക് പുറമെ, ജപ്പാന്‍, ചൈന, ഇന്തോനേഷ്യ, ലണ്ടന്‍ എന്നിവടങ്ങളിലും വന്‍ സ്വീകാര്യമായിരുന്നു. കഴിഞ്ഞയിടയില്‍ റഷ്യന്‍ ടെലിവിഷനിലും ബാഹുബലി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്തരത്തില്‍ വിവിധ രാജ്യങ്ങളിലായി നിരവധി ആരാധകരെയാണ് ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ താരം സമ്പാദിച്ചത്. അവസാനമായി പുറത്തിറങ്ങിയ സാഹോയ്ക്കും വന്‍ സ്വീകരണമായിരുന്നു ആരാധകര്‍ ഒരുക്കിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച സാഹോ ജപ്പാനിനും ആരാധകരുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു.
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കഠിനാധ്വാനം ചെയ്യുന്ന പ്രഭാസ് സംവിധായകരുടെയും ഇഷ്ട അഭിനേതാവാണ്. പ്രഭാസ് നായകനായി എത്തുന്ന ഓരോ ചിത്രവും ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കുന്നതിനാല്‍ താരത്തിന്റെ മൂല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. കരിയറിലെ തന്റെ ഇരുപതാം ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ പ്രഭാസ്. നാഗ് അശ്വിന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments