എസ്. എസ് രാജമൗലി സംവിധാനം ചെയ്ത’ ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നടന്‍ പ്രഭാസിന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ നിറയുന്നു. താരത്തിന്റെ അച്ഛന്റെ സഹോദര പത്നിയായ ശ്യാമള ദേവിയാണ് വിവാഹത്തെക്കുറിച്ച് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
read also: തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ
‘വിവാഹം എന്തായാലും ഉറപ്പാണ്. മിക്കവാറും അടുത്ത ദസറയ്ക്ക് മുമ്പ് വിവാഹം നടക്കും. തിയ്യതി എപ്പോഴായിരിക്കും എന്ന് ഇപ്പോള്‍ തനിക്ക് വ്യക്തമാക്കാനാകില്ല എന്തായാലും വൈകാതെ ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാകും’ – ശ്യാമള ദേവി വെളിപ്പെടുത്തി.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ആണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്.
Post Your Comments