Latest NewsIndia

പുഴയില്‍ മണലെടുക്കുന്നതിനിടെ പൊങ്ങി വന്ന 500 വർഷം പഴക്കമുള്ള പുരാതന ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക്

ഹൈദരാബാദ്: പുഴയില്‍ മണലെടുക്കുന്നതിനിടെ, പൊങ്ങി വന്ന പുരാതന ക്ഷേത്രത്തിന് 200 വര്‍ഷം പഴക്കമുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. പരശുരാമ പ്രതിഷ്ഠയിലുളള ക്ഷേതമാണിതെന്നാണ് വിശ്വാസം. ആന്ധ്രാ പ്രദേശ് നെല്ലൂര്‍ ജില്ലയില്‍ പെന്ന നദിയില്‍ മണല്‍ ഖനനം നടത്തുന്നതിനിടെയാണ് ക്ഷേത്രഭാഗം കണ്ടത്.വിഷ്ണു ക്ഷേത്രമാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പെന്ന നദി ദിശ മാറി ഒഴുകാന്‍ തുടങ്ങിയതോടെ, ക്ഷേത്രം മുങ്ങിപ്പോയതാകാമെന്നാണ് ചരിത്രകാരന്മാര്‍ കണക്കുകൂട്ടുന്നത്.

ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രമാണിത്. 1850 ല്‍ പ്രളയത്തില്‍ മണല്‍ വന്ന് അടിഞ്ഞ് ക്ഷേത്രം മൂടിപ്പോയതാകാമെന്നും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദേശത്ത് വ്യാപകമായ നിലയില്‍ പരിശോധന നടത്തുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. അതേസമയം വിവരമറിഞ്ഞു നിരവധിപേരാണ് ഇവിടേക്ക് വരുന്നത്. നേരത്തെ ഒഡീഷയിലെ മഹാനദിയിൽ നിന്നും 500 വർഷത്തോളം പഴക്കമുള്ള പുരാതനക്ഷേത്രം കണ്ടെത്തിയിരുന്നു .

വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്ന ക്ഷേത്രത്തെ കുറിച്ച് നദീതടത്തിലെ പൈതൃക സ്ഥലങ്ങളുടെ ഡോക്യുമെന്റേഷൻ പ്രോജക്റ്റിന് നേതൃത്വം നൽകുന്ന വിദഗ്ധർ ആണ് അറിയിച്ചത്.മഹാനദിയിൽ അടുത്തിടെയായി നടന്നു വരുന്ന ഗവേഷണങ്ങളെ തുടർന്നാണ് അഞ്ഞൂറ് വര്ഷം പഴക്കവും, 60 അടി ഉയരവുമുള്ള ക്ഷേത്രം കണ്ടെത്തിയതെന്ന് ഒഡീഷയിലെ ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് & കൾച്ചറൽ ഹെറിറ്റേജ് (ഇൻ‌ടാച്ച്) പ്രോജക്ട് കോർഡിനേറ്റർ അനിൽ ധീർ പറഞ്ഞു.

കട്ടക്കിലെ പദ്മാവതി പ്രദേശത്തുള്ള ബൈദെശ്വറിലാണ് നദിയുടെ മധ്യഭാഗത്തായി ക്ഷേത്രം കണ്ടെത്തിയത്.ക്ഷേത്ര മസ്തകത്തിന്റെ നിർമ്മാണ ശൈലിയും നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളും കണക്കിലെടുത്താൽ 15-ആം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഉള്ളതാണ് ഈ ക്ഷേത്രം എന്നും, ക്ഷേത്രം മാറ്റി സ്ഥാപിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഇൻറ്റാച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ (എ.എസ്.ഐ) സമീപിക്കുമെന്നും ധീർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button