NattuvarthaLatest News

ആറന്മുളയുടെ പൗരാണിക പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ശില്‍പ്പങ്ങള്‍ കണ്ടെടുത്തു

ആറന്മുള: പൗരാണികത വിളിച്ചോതുന്ന പുരാവസ്തു പ്രാധാന്യമുള്ള ശില്‍പങ്ങള്‍ ആറന്മുളയില്‍ നിന്ന് കണ്ടെടുത്തു. ആറന്മുള ആഞ്ഞിലിമൂട്ടില്‍ക്കടവിന് സമീപമുള്ള നദീതീരത്ത് മണ്ണിടിഞ്ഞ ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. ഈ കണ്ടെടുത്ത ശില്‍പ്പങ്ങള്‍ നിര്‍മാണ ശൈലിയിലെ സൂക്ഷ്മത പ്രകടിപ്പിക്കുന്നതാണ് . തിരുനിഴല്‍മാലയെന്ന തമിഴ് ഗ്രന്ഥത്തില്‍ ആറന്മുളയുടെ ഒട്ടേറെ പ്രത്യേകതകള്‍ എഴുതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.  വൈവിധ്യമാര്‍ന്ന തമിഴ് പാരമ്ബര്യവുമായി ആറന്മുളക്ക് ബന്ധമുണ്ടെന്ന് തുറന്ന് കാട്ടുന്നതാണ് ശില്‍പ്പങ്ങള്‍ എന്ന് ഈ രംഗത്തുളളവര്‍ പറഞ്ഞു. ശില്‍പങ്ങള്‍ പോലീസിന്‍റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് പുരാവസ്തു വകുപ്പിന് കൈമാറി. വിശദമായ പഠനം നടത്തുമെന്ന് പുരാവസ്തു ഗവേഷകര്‍ അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button