കുവൈത്ത്: കുവൈത്തിന്റെ വടക്കുകിഴക്കന്‍ തീരപ്രദേശത്ത് 7500 വര്‍ഷം പഴക്കമുള്ള ക്ഷേത്ര നഗരത്തിന്റെ അവശിഷ്ടം കണ്ടെത്തി. പോളിഷ് സെന്റര്‍ഫോര്‍ മെഡിറ്ററേനിയന്‍ ആര്‍ക്കിയോളജിയിലെ പ്രഫ. പീറ്റര്‍ ബെലന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരാണ് ഉബൈദ് നാഗരികതയുടേതെന്നു കരുതുന്ന ശേഷിപ്പുകള്‍ ബഹ്‌റയില്‍ നിന്നു കണ്ടെത്തിയത്. സഹസ്രാബദങ്ങള്‍ പഴക്കമുള്ള ചരിത്രാവശിഷ്ട്ങ്ങള്‍ കണ്ടെത്തുന്നതിനായി കുവൈത്തി പുരാവസ്തു ഗവേഷകരായ സുല്‍ത്താന്‍ അല്‍ ദുവൈഷ്, ഹാമിദ് അല്‍ മുത്തൈരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ക്ഷേത്രത്തോട് സാമ്യമുള്ള കെട്ടിടങ്ങളും നിരവധി പാത്രാവശിഷ്ട്ങ്ങളും കണ്ടെടുത്തു. പലതവണയായി പത്തോളം കെട്ടിടാവശിഷ്ടങ്ങളും ബഹ്‌റപ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. മെസപ്പൊട്ടേമിയന്‍ സംസ്‌കാരത്തിന് മുമ്പു നിലനിന്നതാണ് ഉബൈദ് നാഗരികത എന്നാണ് കരുതപ്പെടുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമേറിയ കാര്‍ഷിക സമൂഹം ഉബൈദ് ജനതയുടേതെന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഏഴു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ പരിഷ്‌കൃതരായ ജനങ്ങള്‍ ഇവിടെ വസിച്ചിരുന്നു എന്നാണ് ഈ തെളിവുകള്‍ തരുന്ന സൂചന എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ ബെലന്‍സ്‌കി അഭിപ്രായപ്പെട്ടു
Post Your Comments