ജറുസലം: 1,100 വർഷം പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇസ്രായേലിൽ പുരാവസ്തു വകുപ്പ് നടത്തിയെ തെരച്ചിലിൽ 424 നാണയത്തുട്ടുകളാണ് കണ്ടെത്തിയത്. മറ്റൊരാവശ്യത്തിനായി തെരച്ചിൽ നടത്തവേ തിളങ്ങുന്ന എന്തോ ഒരു വസ്തു ശ്രദ്ധയിൽപ്പെട്ടെന്നും പിന്നീട് അതെന്താണെന്നറിയാൻ തെരഞ്ഞപ്പോഴാണ് ചുറ്റുപാട് നിന്നും ഇത്രയും നാണയങ്ങൾ കണ്ടെത്താനായതെന്നും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments