കോഴിക്കോട്: കോവിഡ് ക്വാറന്റീൻ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ ലോറി ഡ്രൈവറുടെ ഫലം പോസിറ്റീവ്. സ്രവസാംപിള്‍ ശേഖരിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് പരിശോധനാഫലം വന്നത്. ഒരു ദിവസം ഒട്ടേറെ പരിശോധന നടത്തുന്നതിനാലാണ് ഫലം വൈകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഫറോക്ക് സ്വദേശിയും ലോറി ഡ്രൈവറുമായ 30കാരന്‍ ഒഡീഷയില്‍ നിന്ന് ഇക്കഴിഞ്ഞ 30നാണ് തിരികെയെത്തിയത്. തേഞ്ഞിപ്പലത്ത് ഒരു മുറിയില്‍ നിരീക്ഷണത്തില്‍ കഴിയവെ ഇക്കഴിഞ്ഞ 10ന് ഇയാള്‍ക്ക് പനിയും അസ്വസ്ഥതയും ഉണ്ടായി. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
Read also: കേരളത്തില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം മരണങ്ങളും ഉയരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ
സ്രവസാംപിള്‍ എടുത്തെങ്കിലും നിരീക്ഷണ കാലാവധി കഴിഞ്ഞപ്പോള്‍ ഇയാള്‍ വീട്ടിലേക്ക് മടങ്ങി. ജൂണ്‍ 13നാണ് നിരീക്ഷണ കാലാവധി കഴിഞ്ഞത്. ഇന്നലെ വൈകീട്ടോടെ ഇയാള്‍ക്ക് കൊവിഡ് പോസിറ്റീവെന്ന ഫലം വരികയായിരുന്നു. അതേസമയം ഇതിനോടകം ഇയാള്‍ എത്രത്തോളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന കണക്ക് കിട്ടിയിട്ടില്ല. ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയാണ്.
Post Your Comments