KeralaLatest NewsNews

കേരളത്തില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം മരണങ്ങളും ഉയരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം മരണങ്ങളും കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ. അതേസമയം ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം കൂടുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്. അബ്ദുള്‍അസീസ്, വൈദികന്‍ കെ ജി വര്‍ഗീസ് , കൊല്ലത്ത് സേവ്യര്‍ എന്നിങ്ങനെ രോഗത്തിന്റെ ഉറവിടമറിയാത്ത മരണങ്ങളും ആശങ്ക വർധിപ്പിക്കുന്നു. മരണ നിരക്ക് കുറക്കുന്നതിന് വേണ്ടി പരമാവധി പേരില്‍ പരിശോധന നടത്തി, മാറ്റി പാര്‍പ്പിച്ച്‌ ചികില്‍സ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Read also: കേരളത്തിൽ നിന്ന് പോയ അൻപതിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അന്വേഷണം നടത്താതെ സംസ്ഥാന സർക്കാർ

ഒരു മാസം മുന്‍പ് വരെ ഒരേസമയം ചികില്‍സയിലുള്ളവരുടെ ശരാശരി എണ്ണം 266 ആയിരുന്നെങ്കില്‍ ഇപ്പോള്‍ നാലിരട്ടിയാണ് വര്‍ധന. രോഗ ബാധിതരായ ശേഷം നാട്ടിലെത്തുന്ന പ്രവാസികളടക്കം പലര്‍ക്കും രോഗം കണ്ടെത്തുന്നത് വൈകുന്നതിനാല്‍ രോഗാവസ്ഥ തീവ്രമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button