കൊച്ചി: ഇന്ത്യ- ചൈന അതിർത്തിയിൽ യുദ്ധ സമാനമായ സാഹചര്യം ഉണ്ടായിക്കാണില്ലെന്ന് മുന്‍ ഇന്ത്യന്‍ സൈനികനും, സംവിധായകനുമായ മേജർ രവി. ഗാല്‍വന്‍ താഴ്‌വരയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായിക്കാണും അപ്പോഴുണ്ടായ മണ്ണിടിച്ചിലാകാം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് മേജര്‍ രവി പറയുന്നത്. സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് യുദ്ധസമാനമായ സാചര്യത്തിലാവില്ല. അങ്ങനെ എങ്കില്‍ ജവാന്മാരുടെ മൃതദേഹം ചൈന വിട്ടുതരുമായിരുന്നില്ലെന്നും മേജര്‍ രവി പറയുന്നു.
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ റിപ്പോര്‍ട്ടുണ്ട്. ജവാന്മാരുടെ മൃതദേഹങ്ങള്‍ ചൈന വിട്ടുതന്നു. ഒരുപക്ഷേ ഇരു സൈന്യങ്ങള്‍ തമ്മില്‍ സ്ഥലത്ത് ഉന്തുംതള്ളും സംഭവിച്ചിരിക്കാം. അപ്പോഴുണ്ടായ മണ്ണിടിച്ചില്‍ ആകാം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചത്. അവിടുത്തെ കാലവസ്ഥയും ഭൂമിയുടെ ഘടനയും അത്തരത്തിലുള്ളതാണെന്നും മേജര്‍ രവി പറയുന്നു. ഇത് ഒരു സംശയം മാത്രമാണെന്നും വ്യക്തത വരുത്തേണ്ടത് സൈന്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് ടെസ്റ്റ്; നടപടിയിൽ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ
43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുക്കയോ പരുക്കേല്‍ക്കുകയോ ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ഏറ്റുമുട്ടല്‍ മൂന്നുമണിക്കൂര്‍ നീണ്ടുനിന്നു. ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവോ സോഹിയും ചൈനയില ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിശ്രയും ബീജിങ്ങില്‍ കൂടിക്കാഴ്ച നടത്തി. ഇരുഭാഗത്തും കൂടുതല്‍ നാശനഷ്ടമുണ്ടായതായ റിപ്പോര്‍ട്ടുകള്‍ വന്നതോടെ അതിര്‍ത്തി സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിക്കുകയാണ്. നേരത്തെ 3 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായും, അഞ്ച് ചൈനീസ് സൈനികര്‍ മരണമടഞ്ഞതായ സ്ഥിരീകരിക്കാത്ത് റിപ്പോര്‍ട്ടുമാണ് പുറത്തുവന്നത്.
Post Your Comments