ന്യൂഡൽഹി: ഉപഭോക്താക്കള്‍ക്കായി അഞ്ച് വോയ്‌സ് ഒണ്‍ലി സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഡേറ്റാ സേവനം ആവശ്യമില്ലാത്തവർക്കായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്‍ വോയ്‌സ് മാത്രം നല്‍കുന്ന പ്ലാന്‍ 19 രൂപയില്‍ ആരംഭിക്കുന്നു. പോക്കറ്റ് ഫ്രണ്ട്‌ലി ആയ വോയ്‌സ് കോളിംഗ് എസ്ടിവി ആണ്. ഇതിന് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഇത് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ അവരുടെ കോളുകള്‍ക്ക് മിനിറ്റിന് 20 പൈസ നല്‍കേണ്ടി വരും. ഓണ്‍നെറ്റ് അല്ലെങ്കില്‍ ഓഫ്‌നെറ്റ് കോളുകള്‍ക്ക് നിയന്ത്രണമില്ല.
രണ്ടാമത്തെ വോയ്‌സ് ഒണ്‍ലി എസ്ടിവിക്ക് 99 രൂപയാണ്. 250 രൂപ പരിധിയിലെത്തുന്നതുവരെ സൗജന്യ പരിധിയില്ലാത്ത കോളുകള്‍ വിളിക്കാം, അതിനുശേഷം ഉപയോക്താക്കള്‍ അടിസ്ഥാന താരിഫ് നല്‍കണം. ഈ വൗച്ചറിന്റെ സാധുത 22 ദിവസമാണ്. 250 രൂപ പരിധിയിലെത്തുന്നതുവരെ സൗജന്യ പരിധിയില്ലാത്ത കോളുകള്‍ വിളിക്കാം, അതിനുശേഷം ഉപയോക്താക്കള്‍ അടിസ്ഥാന താരിഫ് നല്‍കണം. ഈ വൗച്ചറിന്റെ സാധുത 22 ദിവസമാണ്. കൂടാതെ പാട്ടുകള്‍ മാറ്റാനുള്ള ഓപ്ഷനുമായി സൗജന്യ റിംഗ്ബാക്ക് ടോണ്‍ സേവനത്തിന്റെ (പിആര്‍ബിടി) അധിക ആനുകൂല്യവും ഇതു നല്‍കുന്നു. മൂന്നാമത്തെ വോയ്‌സ് മാത്രം നല്‍കുന്ന എസ്ടിവി 135 രൂപയുടേതാണ്. കോളുകള്‍ക്കുള്ള എഫ്യുപി പരിധി 300 മിനിറ്റാണ്. 300 മിനിറ്റ് പരിധിയില്ലാത്ത കോളുകള്‍ക്ക് ശേഷം, കോളുകള്‍ വിളിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് അടിസ്ഥാന വില ഈടാക്കുന്നു. ഇതിന്റെ വാലിഡിറ്റി 24 ദിവസമാണ്.
Post Your Comments