Latest NewsNewsIndia

ഇന്ത്യ റോഡ് നിർമിക്കുന്നതിന്റെ പേരിലല്ല ചൈനയുടെ എതിർപ്പ്: എ.കെ. ആന്റണി

ന്യൂഡൽഹി: ചൈനയുടെ എതിർപ്പ് ഇന്ത്യ റോഡ് നിർമിക്കുന്നതിന്റെ പേരിലല്ലെന്നും അതിനപ്പുറം മറ്റു ലക്ഷ്യങ്ങളുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വ്യക്തമാക്കി മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തർക്കം തുടങ്ങുന്ന സമയത്തെ തൽസ്ഥിതി നിലനിർത്തി അപ്പോഴത്തെ സ്ഥലത്തേക്ക് ചൈനീസ് സൈന്യം പിന്മാറുകയാണ് വേണ്ടത്. ഇന്ത്യയുടെ ഓരോ തരി മണ്ണും സംരക്ഷിച്ചുകൊണ്ട് നയതന്ത്രപരമായി, ക്ഷമയോടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തണമെന്നും എ.കെ. ആന്റണി പറയുകയുണ്ടായി.

Read also: ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് ടെസ്റ്റ്; നടപടിയിൽ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

ഇന്ത്യയും ചൈനയും സൈനികതലത്തിലും നയതന്ത്രതലത്തിലുമൊക്കെ നടത്തുന്ന ചർച്ചകളിലൂടെ തൽസ്ഥിതി തുടരാൻ ചൈന തയാറായാൽ അവർക്കു മറ്റു ലക്ഷ്യങ്ങളിലെന്ന് വിലയിരുത്താം. അങ്ങനെ നടന്നില്ലെങ്കിൽ അവരുടെ ലക്ഷ്യം മറ്റെന്തോ ആണെന്നും എ.കെ. ആന്റണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button