KeralaLatest NewsNews

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് 14.87 ലക്ഷം കന്നി വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത് 14.87 ലക്ഷം കന്നി വോട്ടര്‍മാരാണ്. 180 ട്രാന്‍സ്‌ജെന്റേഴ്‌സും പട്ടികയിലുണ്ട്. അതേസമയം നാല് ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ രണ്ട് തവണ കൂടി അവസരമുണ്ട്. നിലവില്‍ 2,62,24,501 പേരാണ് ആകെ വോട്ടര്‍മാര്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ അടിമുടി പരിഷ്‌ക്കാരങ്ങളോടെയാണ് ഒക്ടോബര്‍ അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുമ്പോള്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ദീര്‍ഘിപ്പിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു. നിലവില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയുള്ള വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാക്കും. വോട്ടിടാന്‍ വരുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. എല്ലാ ബൂത്തുകളിലും സാനിറ്റൈസര്‍ നിര്‍ബന്ധമാക്കും.

കോവിഡ് പടരുന്നതിനാല്‍ വലിയ യോഗങ്ങള്‍ക്കോ പ്രചാരണ പരിപാടികള്‍ക്കോ പകരം വെര്‍ച്വല്‍ ക്യാംപയിന്‍ സാധ്യതകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കേണ്ടി വരും. മീറ്റിങുകള്‍ വിഡിയോകോണ്‍ഫറന്‍സ് വഴിയാകും. കൂടാതെ വീടുകള്‍ കയറിയിറങ്ങി വോട്ടുപിടിക്കുന്നതിനും നിയന്ത്രണമുണ്ടാകും. വാട്സ്ആപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും വോട്ട് പിടിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button