KeralaLatest NewsNews

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിശദമായ ഫലം

തിരുവനന്തപുരംവ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ആറു വീതം സിറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

എല്‍.ഡി. എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തില്‍. കൊല്ലം- ആദിച്ചനല്ലൂര്‍- തഴുത്തല തെക്ക്-ഹരിലാല്‍-41, തേവലക്കര- കോയിവിള പടിഞ്ഞാറ്-പി.ഓമനക്കുട്ടന്‍-139, കോട്ടയം-പാമ്പാടി-കാരിയ്ക്കാമറ്റം-മധുകുമാര്‍.കെ.എസ്-247, കാഞ്ഞിരപ്പള്ളി- മാനിടുംകുഴി-കുഞ്ഞുമോള്‍ ജോസ്-145, വയനാട്- കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി-ബിന്ദു-92 ആലപ്പുഴ- ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ്്-ശ്യാം കുമാര്‍-1003

,
യൂ.ഡി.എഫ് വിജയിച്ചവ, മലപ്പുറം- പെരുവള്ളൂര്‍- കൊല്ലംചിന-ഖദീജ.കെ.റ്റി-469, കണ്ണൂര്‍- രാമന്തളി- രാമന്തളി സെന്‍ട്രല്‍-രാജേന്ദ്രകുമാര്‍.കെ.പി-23, കണ്ടല്ലൂര്‍- കൊപ്പാറേത്ത് എച്ച്.എസ്- തയ്യില്‍ പ്രസന്നകുമാരി-235,കോഴിക്കോട്- തിക്കൊടി- പുറക്കാട്-രാഘവന്‍-215,ആലപ്പുഴ-ചേര്‍ത്തല തെക്ക്- കളരിക്കല്‍-മിനികുഞ്ഞപ്പന്‍ -177, മലപ്പുറം- തിരൂര്‍ നഗരസഭയിലെ തുമരക്കാവ്-നെടിയില്‍ മുസ്തഫ-2.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ മാനിടുംകുഴി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ് എന്നിവ യൂ.ഡി.എഫില്‍ നിന്നും എല്‍.ഡി. എഫ് പിടിച്ചെടുത്തപ്പോള്‍ ആലപ്പുഴ കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൊപ്പാറേത്ത് എച്ച്.എസ് എല്‍ എല്‍.ഡി.എഫില്‍ നിന്നും യൂ.ഡി.എഫും പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button