KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പ് ; കണ്ണൂരിന് പിന്നാലെ ആലപ്പുഴയിലും എതിരാളികളില്ലാതെ സിപിഎം

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ 15 സീറ്റോളം സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആലപ്പുഴയിലും സിപിഎമ്മിന് എതിരാളികളില്ല. ആലപ്പുഴയില്‍ കൈനകരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ.എ. പ്രമോദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ കൈനകരി വികസന സമിതി പ്രതിനിധി ബി. വിനോദിന്റെയും ബിജെപി സ്ഥാനാര്‍ത്ഥിയുടെയും പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയതിനെ തുടര്‍ന്നാണ് കെ.എ. പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ രണ്ട്, മൂന്ന്, പത്ത്, പതിനൊന്ന്, പതിനാറ്, ഇരുപത്തിനാല് വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തില്‍ മൂന്ന്, അഞ്ച്, എട്ട്, ഒന്‍പത്, പതിനൊന്ന് വാര്‍ഡുകളിലും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിലെ 9, 11 വാര്‍ഡുകളിലും കോട്ടയം മലബാര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാര്‍ഡിലും എതിരാളികളില്ലാത്തതിനാല്‍ സിപിഎം വോട്ടെടുപ്പിന് മുമ്പേ വിജയികളായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button