Latest NewsKerala

തന്റെ ജീവിതം തുറന്ന പുസ്തകം, തന്റെ പേരില്‍ ഭൂമിയോ വാഹനമോ ഇല്ല, എല്ലാം ഉണ്ടാക്കിയത് കളമശേരിയിലെ വിവരാവകാശ ഗുണ്ട : സക്കീര്‍ ഹുസൈന്‍

അതെല്ലാം പാര്‍ട്ടി വേദിയില്‍ മാത്രമേ പറയുവെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

കൊച്ചി: തനിക്ക് അനധികൃതമായ സ്വത്ത് ഇല്ലെന്നു വ്യക്തമാക്കി സിപിഎം നേതാവ് സാക്കിർ ഹുസൈൻ. തന്റെ സ്വത്ത് ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. തന്റെ പേരില്‍ ഒരു ഭൂമിയോ വാഹനമോ ഇല്ല. തനിക്ക് ബിനാമികളുമില്ല. തനിക്ക് അഞ്ച് വീടുണ്ട് എന്ന ആരോപണത്തില്‍ പാര്‍ട്ടിയാണ് അന്വേഷിക്കേണ്ടത്. തനിക്കെതിരായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും മറ്റും പൊതുവേദിയില്‍ പറയാന്‍ തയ്യാറല്ല. അതെല്ലാം പാര്‍ട്ടി വേദിയില്‍ മാത്രമേ പറയുവെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

അത് പാര്‍ട്ടിക്കുള്ളില്‍ നടക്കേണ്ട കാര്യങ്ങളാണ്. അത് പ്രളയ തട്ടിപ്പില്‍ തനിക്കെതിരെ കളമശേരിയിലെ ഒരു വിവരാവകാശ ഗുണ്ട ഉന്നയിച്ച ആരോപണങ്ങളില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. അതില്‍ നടപടി തുടരുകയാണ്. ആ വിവരാവകാശ ഗുണ്ട ആളുകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നയാളാണ്. അയാള്‍ ആളുകളെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി നല്‍കിയതാണ് എന്നും സാക്കിർ ഹുസൈൻ പറഞ്ഞു .

ചൈന ഇന്ത്യയെ ആക്രമിച്ച സംഭവം : ചൈനയുടെ ആദ്യ പ്രതികരണം : സംഭവത്തില്‍ ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ചൈന

അതേസമയം സക്കീര്‍ ഹുസൈൻ അനധികൃതമായ സ്വത്ത് ഉണ്ടെന്നും അഞ്ച് വീടുകള്‍ സന്പാദിച്ചിട്ടുണ്ടെന്നും അന്വേഷണ വിധേയമായി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതായും ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button