Latest NewsKeralaIndia

സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കി

കൊച്ചി: സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെ കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ജില്ലാ കമ്മിറ്റിയില്‍ നിന്ന് മാറ്റാനും തീരുമാനമായിട്ടുണ്ട്. വ്യവസായിയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിച്ച അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി. സി.പി.എം നേതാവിന്റെ ആത്മഹത്യ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് സക്കീര്‍ ഹുസൈനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് നടപടി. സക്കീറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ സി.പി.എം ചുമതലപ്പെടുത്തിയിരുന്നു. കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ നിരവധി ആരോപണങ്ങളാണുള്ളത്. ഏറ്റവുമൊടുവിലായി പ്രളയദുരിതാശ്വാസ തട്ടിപ്പില്‍പ്പെട്ട ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ സിയാദിന്‍റെ ആത്മഹത്യാ കുറിപ്പിലും സക്കീര്‍ ഹുസൈന്റെ പേരുണ്ടായിരുന്നു.

ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ ഉടന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സി.എം. ദിനേശ് മണി, വി.ആര്‍. മുരളീധരന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് സക്കീറിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. . ഇതിന് സംസ്ഥാന കമ്മറ്റിയുടെ അനുമതി വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button