Latest NewsIndiaNews

കൊവിഡ് കാലത്ത് ട്രെൻഡിങ്ങായി മോദി മാസ്കുകൾ, ആവശ്യക്കാർ ഏറെ

കൊവിഡ് വ്യാപനത്തെ തുടർന്ന് മാസ്ക് നിർബന്ധമക്കിയതോടെ മസ്കുകളിലേക്കും ഫാഷൻ കടന്നു വന്നിരിക്കുകയാണ്. പല തരം ഡിസൈനുകളിലും നിറങ്ങളിലുമെല്ലാമുള്ള ‘ഫാഷന്‍’ മാസ്‌കുകള്‍ ഇതിനോടകം തന്നെ വിപണി കയ്യടക്കി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോൾ രാഷ്ട്രീയ നേതാക്കളുടെ മുഖം പ്രിന്റ് ചെയ്ത മാസ്‌കുകളാണ് ശ്രദ്ധ നേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള മാസ്‌കിനാണ് ഇക്കൂട്ടത്തില്‍ ഡിമാന്‍ഡ് ഏറെയുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നത്.

‘ഞാന്‍ ആയിരത്തോളം മോദി മാസ്‌കുകള്‍ ഇതിനോടകം വിറ്റുകഴിഞ്ഞിട്ടുണ്ട്. വലിയ ഡിമാന്‍ഡാണ് മോദി മാസ്‌കിനുള്ളത്….’- ഭോപ്പാലില്‍ നിന്നുള്ള കച്ചവടക്കാരന്‍ കുനാല്‍ പരിയാനി പറയുന്നു.

മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് രാഷ്ട്രീയ നേതാക്കളുടെ മുഖമുള്ള മാസ്‌ക് വന്‍ തോതില്‍ വില്‍ക്കപ്പെടുന്നത്. മോദിക്ക് പുറമെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് എന്നിങ്ങനെ എണ്ണം പറഞ്ഞ നേതാക്കളുടെ മുഖമാണ് മാസ്‌കില്‍ ‘ട്രെന്‍ഡ്’ ആകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button