KeralaLatest NewsNews

കെഎസ്ഇബിയുടെ ഷോക്കടിപ്പിയ്ക്കുന്ന ബില്ലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കെഎസ്ഇബിയുടെ ഷോക്കടിപ്പിയ്ക്കുന്ന ബില്ലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ഏറെ ചര്‍ച്ച വിഷയമായിരിയ്ക്കുന്ന ഒന്നാണ് ലോക്ഡൗണിലെ വൈദ്യുതി ബില്‍. പലര്‍ക്കും ഉയര്‍ന്ന തുകയാണ് കെഎസ്ഇബിയുടെ ബില്ലില്‍. ഇപ്പോള്‍ കെഎസ്ഇബിയുടെ ഷോക്കടിപ്പിയ്ക്കുന്ന ബില്ലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെഎസ്ഇബി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്നും അധിക ചാര്‍ജ് ഈടാക്കിയെങ്കില്‍ തിരിച്ചുനല്‍കുമെന്നും കോടിയേരി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്.

Read Also :  കെഎസ്ഇബിക്ക് ഇതുവരെ ലഭിച്ചത് ഒരു ലക്ഷം പരാതികള്‍ : ഷോക്കടിപ്പിയ്ക്കുന്ന ബില്‍ എങ്ങിനെ വന്നുവെന്നുള്ളതിനെ കുറിച്ച് വിശദീകരിച്ച് കെഎസ്ഇബി

ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇക്കുറി ലോക്ക് ഡൗണ്‍ വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബി വാദമെങ്കിലും ഇത് കേരളത്തിലെ ഒന്നേകാല്‍ കോടിയോളം വരുന്ന ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും അംഗീകരിക്കുന്നേയില്ല. ശരാശരി ബില്ലിംഗ് തെറ്റെന്ന് കണക്കുകള്‍ നിരത്തി ഇവര്‍ പറയുന്നു.

ഫെബ്രുവരി മുതല്‍ നേരിട്ട് റീഡിംഗ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാലു മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് അതിന്റെ ശരാശരി കണ്ടാണ് ബില്‍ തയ്യാറാക്കിയത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രില്‍ മെയ് മാസങ്ങളിലാകട്ടെ കൂടുതലും. എന്നാല്‍ ശരാശരി ബില്‍ തയ്യാറാക്കിയപ്പോള്‍ ഏപ്രില്‍ മെയ് മാസങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന്റെ ഭാരം കൂടി ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ബില്ലിലും പ്രതിഫലിച്ചു. മാത്രമല്ല, ദ്വൈമാസ ബില്ലിംഗില്‍ 60 ദിവസം കൂടുമ്പോള്‍ ബില്‍ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബില്‍ തയ്യാറാക്കിയത്. 240 യൂണിറ്റ് വരെ സബ്‌സിഡി ഉണ്ടെങ്കിലും ശരാശരി ബില്‍ വന്നതോടെ പലര്‍ക്കും സബ്‌സിഡി നഷ്ടമാവുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button