Latest NewsNewsIndia

അതിർത്തി സംഘർഷം; 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണനിരക്ക് കൂടിയേക്കാമെന്നും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 43ഓളം ചൈനീസ്​ സൈനികർക്ക്​ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്​തുവെന്നും റിപ്പോർട്ടുകളുണ്ട്​.

ലഡാക്കിൽ ഇന്ത്യ -ചൈന സംഘർഷത്തിൽ കമാൻഡിങ്​ ഓഫിസർ ഉൾപ്പെടെ മൂന്ന്​ ഇന്ത്യൻ സൈനികർക്ക്​ വീരമൃത്യുവെന്ന്​ നേരത്തേ റിപ്പോർട്ട്​ ചെയ്​തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയായിരുന്നു​ സംഭവം. വിജയവാഡ സ്വദേശിയ കേണല്‍ ബി സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി ശിപായിയായ ഓജ എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button