ലണ്ടന്‍: കോവിഡ് പ്രതിരോധത്തിനായി ഡെക്ക്സാമെത്തോണ് എന്ന അത്ഭുത മരുന്ന് , മരുന്നിനെ കുറിച്ച് ആരോഗ്യവിദഗ്ദ്ധര്‍. ഡെക്ക്സാമെത്താസോണ്‍ എന്ന മരുന്ന് ഫലപ്രദമെന്നും മരുന്നിന് മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിയാണ് പരീക്ഷണം നടത്തിയത്. രോഗികളില്‍ മൂന്നിലൊന്ന് പേരുടെയും രോഗം മാറ്റുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. 2,104 രോഗികളിലാണ് ഇതുവരെ മരുന്ന് പരീക്ഷിച്ചത്.
വായിലൂടെയോ ഐ.വി വഴിയോ ആണ് മരുന്ന് നല്‍കിയത്. തുടര്‍ന്ന് ഓക്സിജന്‍ നല്കുന്ന യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന രോഗികളില്‍ 35 ശതമാനവും സപ്ലിമെന്റല്‍ ഓക്സിജന്‍ ഉപയോഗിക്കുന്ന രോഗികളില്‍ 20 ശതമാനവും മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം, രോഗ തീവ്രത കുറവുള്ള രോഗികളില്‍ ഇത് ഉപയോഗിച്ചിട്ടില്ല. ഇക്കാര്യം സ്വാഗതാര്‍ഹമായ ഫലമാണെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന് പീറ്റര്‍ ഹോര്‍ബി അറിയിച്ചു. മരുന്നിനായി രോഗമുക്തി നേടിയത് വ്യക്തമാണെന്നും ഡെക്ക്സാമെത്താസോണ്‍ കൊവിഡ് ചികിത്സയുടെ പുതിയ മാനദണ്ഡമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരുന്നിന് ചിലവ് കുറവാണെന്നും ലോകമാകമാനമുള്ള രോഗികളുടെ ജീവന് രക്ഷിക്കാനായി ഡെക്ക്സാമെത്താസോണ്‍ ഉപയോഗിക്കാമെന്നും പീറ്റര്‍ ഹോര്‍ബി കൂട്ടിച്ചേര്‍ത്തു.
Post Your Comments