Latest NewsIndiaNews

കോവിഡിനെ പേടിയ്ക്കണ്ട …ഇന്ത്യയില്‍ ആയിരം രൂപയ്ക്ക് കൊറോണ വാക്‌സിന്‍ എത്തുന്നു : വിശദവിവരങ്ങള്‍ പുറത്തുവിട്ട് സെറം ഇന്ത്യ

 

ന്യൂഡല്‍ഹി : കോവിഡിനെ പേടിയ്ക്കണ്ട …ഇന്ത്യയില്‍ ആയിരം രൂപയ്ക്ക് കൊറോണ വാക്സിന്‍ എത്തുന്നു. വിശദവിവരങ്ങള്‍ പുറത്തുവിട്ട് സെറം ഇന്ത്യ.
ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിരിക്കുന്ന കോവിഡ്-19നുള്ള വാക്സിനാണ് സെപ്റ്റംബറിനുള്ളില്‍ തങ്ങള്‍ നിര്‍മിക്കുമെന്ന് ഇന്ത്യന്‍ കമ്പനിയായ സെറം ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇതു കൂടാതെ, മെയ് മാസം മുതല്‍ സെറം ഇന്ത്യ സ്വന്തമായും വാക്സിന്‍ ടെസ്റ്റു ചെയ്യുമെന്നും അവര്‍ അറിയിച്ചു. ലോകത്ത് ഏറ്റവുമധികം ഡോസ് വാക്സിന്‍ ഉണ്ടാക്കുന്ന കമ്പനി എന്ന ഖ്യാതി പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. നൂതനവും വിലക്കുറവുമുള്ള തെറാപ്പികള്‍ ന്യൂമോണിയയ്ക്ക് നിര്‍മ്മിക്കുന്ന കമ്പനി, ഡെങ്കിപ്പനിക്കുള്ള മോണോക്ലോണല്‍ വാക്സിന്‍ തുടങ്ങിയവയുടെ നിര്‍മ്മാണമാണ് അവരെ ലോകത്തെ മികച്ച കമ്പനികളിലൊന്നാക്കുന്നത്

ഏകദേശം 100 പേരിലായിരിക്കും ടെസ്റ്റിങ് തുടങ്ങുക. വിജിയിക്കുകയാണെങ്കില്‍ ഇത് സെപ്റ്റംബര്‍-ഒക്ടോബര്‍ ആകുമ്പോഴേക്ക് കുത്തിവച്ചു തുടങ്ങാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button