KeralaLatest NewsNewsCareer

ഓണ്‍ലൈന്‍ വഴി കരിയര്‍ സേവനങ്ങള്‍

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന് കീഴിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററുകള്‍ വീഡിയോ കോണഫറന്‍സിഗ് വഴി കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുക. കരിയര്‍ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും ഉചിതമായ തീരുമാനം കൈക്കൊള്ളാനും ഉപകരിക്കുന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

സംസ്ഥാന വ്യാപകമായി ഈ സേവനം ലഭ്യമാക്കും. www.cdckerala.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിങിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യുകയാണ് കുട്ടികള്‍ ചെയ്യേണ്ടത്. വീഡിയോ കോണ്‍ഫറന്‍സിന്റെ തിയ്യതിയും സമയവും അവരവരുടെ ടെലഫോണില്‍ മെസ്സേജ് വഴി അറിയിക്കും. സംശയമുള്ളവര്‍ ഏറ്റവും അടുത്തുള്ള കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ വിളിച്ച് അന്വേഷിക്കാം.സി.ഡി.സി പേരാമ്പ്ര- 0496 – 2615500, സി.ഡി.സി ചിറ്റൂര്‍- 0492 – 3223297, സി.ഡി.സി കായംകുളം- 0479 – 2442502, സി.ഡി.സി നെയ്യാറ്റിന്‍കര- 0471 – 2222548.

shortlink

Related Articles

Post Your Comments

Related Articles


Back to top button