Latest NewsKeralaNews

നിലക്കൽ – പമ്പ ചെയിൻ സർവീസുകൾക്ക് ഓൺലൈൻ സൗകര്യം: ടിക്കറ്റ് ബുക്ക് ചെയ്യാനായി ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: നിലക്കൽ – പമ്പ കെഎസ്ആർടിസി ചെയിൻ സർവീസുകൾക്ക് ഓൺലൈൻ സൗകര്യം ലഭ്യമാക്കി. ശബരിമല തീർത്ഥാടകർക്ക് നിലക്കൽ നിന്നും പമ്പയിലേക്കും തിരിച്ചു പമ്പയിൽ നിന്ന് നിലക്കലിലേക്കും കെഎസ്ആർടിസി നടത്തുന്ന പ്രത്യേക ചെയിൻ സർവീസുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്തി.

Read Also: ‘ഇങ്ങനെയെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എത്രലക്ഷം വ്യാജ ഐഡികാര്‍ഡുകള്‍ ഉണ്ടാക്കും?’- എംവി ഗോവിന്ദൻ

www.sabarimala.onlineksrtcswift.com/ www.onlineksrtcswift.com എന്നീ വെബ്‌സൈറ്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ഓൺലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക്, ബുക്കിംഗിന് ശേഷം SMS, Email, WhatsApp എന്നിവ വഴി ടിക്കറ്റുകൾ ലഭ്യമാകും. യാത്രാസമയം ഇ- ടിക്കറ്റുകളുടെ പ്രിന്റ് ഔട്ട് സൂക്ഷിക്കേണ്ടതാണ്.

തീർത്ഥാടകർ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്;

* ഓൺലൈൻ മുഖാന്തിരം ലഭിക്കുന്ന ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് കൈയിൽ കരുതേണ്ടതാണ്.

* ഒരു ഫോട്ടോ ഐഡികൂടെ യാത്ര ചെയ്യുന്ന സമയത്തു കൈയിൽ കരുതേണ്ടതാണ്.

* ഒന്നിലധികം തീർത്ഥാടകർ ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യുന്നുണ്ടങ്കിൽ ബന്ധപ്പെട്ട ടിക്കറ്റിൽ പേരുള്ള തീർത്ഥാടകന്റെ മാത്രം ഫോട്ടോ ഐഡി ടിക്കറ്റ് പ്രിന്റ് ഔട്ട് കാണിച്ചാൽ മതിയാകും.

* ഒരു ടിക്കറ്റിൽ ഒന്നിലധികം യാത്രക്കാർ ഉണ്ടെങ്കിൽ ബന്ധപ്പെട്ട യാത്രക്കാരെ ഒരുമിച്ചു മാത്രമേ യാത്രചെയ്യുവാൻ അനുവദിക്കുകയുള്ളു.

* ടിക്കറ്റ് ക്യാൻസലേഷൻ ഒരു കാരണവശാലും അനുവദിക്കുന്നതല്ല.

Read Also: തീരം തൊടാൻ സമ്മതിക്കാതെ ജനങ്ങൾ; 250 ഓളം റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയച്ച് ഇന്തോനേഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button