ന്യൂഡല്‍ഹി: പ്രധാന കൊറോണ ആശുപത്രിയിൽ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സര്‍ക്കാര്‍ ആശുപത്രിയായ ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലേക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. അതേസമയം, ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് അമിത് ഷാ എല്‍എന്‍ജെപി ആശുപത്രിയിലെത്തിയത്. ആശുപത്രി സന്ദര്‍ശിച്ച ശേഷം അമിത് ഷാ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. എല്ലാ വാര്‍ഡിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം, രോഗികളെ പ്രവേശിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കണം, രോഗമുക്തി നേടുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.
ALSO READ: ബീവറേജ്‌സ് അടച്ചു പൂട്ടുമോ? ബവ്ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാത്തവർക്കും ബാറിൽ മദ്യം
എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയയും അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു. 45 മിനിറ്റോളം ആശുപത്രിയില്‍ ചെലവഴിച്ച അമിത് ഷാ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
Post Your Comments