ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അഞ്ച് മാസം കൂടി ഇതേ പടി തുടരുമെന്ന് പഠനറിപ്പോർട്ട്. ഐസിഎംആർ ഓപ്പറേഷൻസ് റിസർച് ഗ്രൂപ്പിന്റേതാണ് പഠനം. നവംബർ പകുതിയോടെ മൂർധന്യാവസ്ഥയിലെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരാമാവധിയിലെത്തുന്നതോടെ ഐസലേഷൻ വാർഡുകൾ, വെന്റിലേറ്ററുകൾ, തീവ്രപരിചരണ കിടക്കകൾ തുടങ്ങിയവയുടെ ദൗർലഭ്യമുണ്ടാകും.
ലോക്ക് ഡൗൺ നടപ്പാക്കിയതിനാൽ കോവിഡ് കേസുകൾ ഏറ്റവും കൂടുന്ന സമയം 34 മുതൽ 76 ദിവസംവരെ വൈകിപ്പിക്കാൻ സാധിച്ചു. ലോക്ക് ഡൗണിലൂടെ രോഗബാധിതരുടെ എണ്ണം 69 മുതൽ 97 ശതമാനം വരെയും മരണം 60 ശതമാനവും കുറയ്ക്കാനായി. ആരോഗ്യമേഖല ശക്തിപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതും ഗുണകരമായി. അടച്ചിടൽകാലത്തിന് ശേഷം ആരോഗ്യമേഖല 60 ശതമാനത്തോളം ശക്തിപ്പെട്ടു. നവംബർ ആദ്യവാരം വരെ ആരോഗ്യമേഖലയിലെ ആവശ്യങ്ങൾ നിറവേറ്റാനാകും. അതിന് ശേഷം 5.4 മാസത്തോളം ഐസൊലേഷൻ കിടക്കകൾ അപര്യാപ്തമായിവരുമെന്നും പഠനറിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Post Your Comments