
മുംബൈ: നടൻ സുഷാന്ത് സിങ്ങ് രജ്പുതിന്റെ മരണം സിനിമാലോകത്തിന് തന്നെ ഞെട്ടലായിരുന്നു. ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നടന്‍റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് ആണ് ചർച്ചയാകുന്നത്. 2002 ൽ അന്തരിച്ച തന്റെ അമ്മയെ ഓർത്ത് നിഗൂഢത നിറഞ്ഞ ഒരു പോസ്റ്റാണ് സുശാന്ത് പങ്കുവെച്ചിരിക്കുന്നത്.
അമ്മയുടെയും സുഷാന്തിന്‍റെയും വിഷാദം കലർന്ന മുഖത്തിനൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്. കണ്ണുനീർ തുള്ളികളിൽ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം, അവസാനിക്കാത്ത സ്വപ്നങ്ങൾ പുഞ്ചിരിയുടെ ഒരു കമാനം കൊത്തിവയ്ക്കുന്നു. ക്ഷണികമായ ജീവിതം, ഇവ തമ്മിൽ കൂടിയാലോചന നടത്തുന്നു എന്നായിരുന്നു കുറിപ്പ്. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
Post Your Comments