ഷാർജ : യുഎഇയിൽ വൻ തീപിടിത്തം. ഷാർജ ഖാലിദ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന അഞ്ച് മത്സ്യബന്ധന ബോട്ടുകളിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 10.15ന് മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ മത്സ്യബന്ധനത്തിന് പോകുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി. അഞ്ച് മിനിറ്റിനകം തീ നിയന്ത്രണവിധേയമാക്കിയതായി പോലീസ് അറിയിച്ചു.
Also read : യുഎഇയില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍
നാലു ബോട്ടുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. തമിഴ്നാട്, ഗുജറാത്ത്, പശ്ചിമബംഗാൾ സ്വദേശികളായ മത്സ്യത്തൊഴിലാളികൾ രാത്രി പലപ്പോഴും ഇവിടെ തന്നെയാണ് കിടന്നുറങ്ങാറ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
Post Your Comments