ദുബായ് : യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്നു വരെ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള പുറം ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ല. ദുബായില്‍ നിയമം പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആദ്യദിവസമായ ഇന്ന് ദുബായ് തൊഴില്‍ സ്ഥിരം സമിതി ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ സന്ദര്‍ശനം നടത്തി. തൊഴിലാളികള്‍ക്ക് വിവിധ പാനീയങ്ങളും തണുത്ത വെള്ളവും വിതരണം ചെയ്തു.
ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റിനിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നതെന്ന് ദുബായ് തൊഴില്‍ കാര്യ സ്ഥിരംസമിതി ചെയര്‍മാനും ദുബായ് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഉപമേധാവിയുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. നിയമം പാലിക്കപ്പെടുന്നതിന് വേണ്ടി തൊഴിലിടങ്ങളില്‍ എല്ലാ ദിവസവും പരിശോധന നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി
നിര്‍ജലീകരണം ഒഴിവാക്കാനുള്ള പാനീയങ്ങളും തണുത്ത വെള്ളവും നല്‍കണം. കോവിഡ് ജാഗ്രതയുടെ ഭാഗമായുള്ള മുന്‍കരുതലുകള്‍ക്കും പ്രഥമ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും പുറമെയാണിത്. ഒരു ദിവസത്തെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുതെന്നാണ് നിര്‍ദ്ദേശം.
Post Your Comments