അഹമ്മദാബാദ് : ഗുജറാത്തിലെ രാജ്കോട്ടിലും ജമ്മു കശ്മീരിലെ കട്രയിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഭൂചലനം. ഗുജറാത്തിൽ റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച രാത്രിയാണ് ഉണ്ടായത്. ജമ്മു കശ്മീരിലെ ഭൂചലനത്തിനു 3.0 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കട്ര മേഖലയ്ക്ക് 90 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനം ഉണ്ടായത്. ഞായറാഴ്ച രാത്രി 8.35 ഓടെയായിരുന്നു ഇത് അനുഭവപ്പെട്ടത്. ആര്‍ക്കും പരുക്കോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Post Your Comments