Latest NewsInternational

തങ്ങൾ രോഗത്തെ അതിജീവിച്ചുവെന്നും, മറ്റു രാജ്യങ്ങൾ ചൈനയെ മാതൃകയാക്കണമെന്നും ധവള പത്രമിറക്കിയ ചൈനയിൽ വീണ്ടും കോവിഡ് ; വമ്പൻ ഭക്ഷ്യവിപണന ചന്തകൾ അടച്ചു

മാർക്കറ്റിൽ ജോലി ചെയ്യുന്നവരും, സന്ദർശനം നടത്തിയവരും ഉൾപ്പടെ 53 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് വീണ്ടും ലോക് ഡൗൺ നടപടികൾ ആരംഭിക്കാൻ ഭരണകൂടം തീരുമാനിച്ചത്.

കോവിഡിനെ അതിജീവിച്ചുവെന്ന ധവള പത്രമിറക്കിയ ചൈനയിൽ രണ്ടാം വരവുമായി കോവിഡ്. തങ്ങൾ രോഗത്തെ അതിജീവിച്ചുവെന്നും, മറ്റു രാജ്യങ്ങൾ ചൈനയെ മാതൃകയാക്കണം എന്നും കഴിഞ്ഞ വാരമാണ് ചൈന റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ ബെയ്ജിങ്ങിലെ മാർക്കറ്റിൽ ജോലി ചെയ്യുന്നവരും, സന്ദർശനം നടത്തിയവരും ഉൾപ്പടെ 53 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് വീണ്ടും ലോക് ഡൗൺ നടപടികൾ ആരംഭിക്കാൻ ഭരണകൂടം തീരുമാനിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ പച്ചക്കറി, മത്സ്യ-മാംസ മാർക്കറ്റുകൾ പൂർണ്ണമായും അടച്ചിടാനും, അടുത്ത പ്രദേശത്തുള്ള അഞ്ചു മാർക്കറ്റുകൾ കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാനും, പതിനൊന്നു റെസിഡൻഷ്യൽ ഏരിയകളിൽ ലോക് ഡൗൺ നടപ്പിലാക്കാനും, ഒൻപതു സ്‌കൂളുകൾ അടച്ചിടാനുമാണ് ഉത്തരവായിട്ടുള്ളത്.

ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകവ്യാപകമായി വിനാശം വിതയ്ക്കെ, തങ്ങൾ അതിജീവിച്ചു എന്ന പ്രഖ്യാപനത്തോടെ സ്വന്തം കച്ചവട തന്ത്രങ്ങൾ അടിച്ചേൽപ്പിക്കുന്ന തിരക്കിലായിരുന്നു ചൈന. എന്നാൽ ഈ മാറിയ സാഹചര്യത്തെ എങ്ങിനെ പ്രതിരോധിക്കണം എന്ന ആശങ്കയിലാണ് ഭരണകൂടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button