ബെയ്ജിങ്: ഒമിക്രോൺ അടക്കമുള്ള കോവിഡ് വകഭേദങ്ങളുടെ ക്രമാതീതമായ വർധനയെത്തുടർന്ന് ചൈനയിലെ അൻയാങ് നഗരത്തില്‍ അവശ്യ വസ്തുക്കളുടെ വിൽപന ഒഴിയെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തി. ഇതോടെ 50 ലക്ഷത്തിൽ അധികം ആളുകളാണ് വീടുകളിൽ കഴിയാൻ നിർബന്ധിതരായത്.
തലസ്ഥാനമായ ബെയ്ജിങ് നഗരത്തെ ഹൈ റിസ്ക് വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. ചില മേഖലകളിൽ ലോക്ക്ഡൗൺ, അതിർത്തികളിലെ നിയന്ത്രണം, ദൈർഖ്യമേറിയ ക്വാറന്റീൻ കാലാവധി തുടങ്ങിയ നടപടികളിലൂടെ, രാജ്യത്തെ കോവിഡ് നിരക്ക് പൂജ്യത്തിലെത്തിക്കാനായിരുന്നു അധികൃതർ ശ്രമിച്ചുകൊണ്ടിരുന്നത്.
അലനും താഹയും മാവോയിസ്റ്റ് സ്വാധീനവലയത്തില്‍ പെട്ടു പോയവരാണ്, അവരെ തിരികെ കൊണ്ടു വരണം: സിപിഎം
എന്നാൽ ഇതിനിടെ കോവിഡ് വകഭേദങ്ങളുടെ നിരക്ക് നിയന്ത്രണാതീതമായി ഉയരുകയായിരുന്നു. ഇതോടെ പല നഗരങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും വീടുവിട്ടു പുറത്തിറങ്ങുകയോ, വാഹനങ്ങൾ നിരത്തിലിറക്കുകയോ ചെയ്യരുതെന്ന കർശന നിർദേശമാണ് അധികൃതർ പ്രദേശവാസികൾക്ക് നൽകിയിരിക്കുന്നത്. അവശ്യ വസ്തുക്കളുടെ നിർമാണം, വിൽപന എന്നിവ ഒഴികെയുള്ള എല്ലാ പ്രവൃത്തികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments