ബീജിംഗ്: ചൈനയിലെ വുഹാനില്‍ ഉത്ഭവിച്ച് ലോകം മുഴുവന്‍ പടർന്ന് പിടിച്ച കോവിഡ് മഹാമാരിയുടെ ഉറവിടം കണ്ടെത്താൻ വുഹാനിലേക്ക് പുറപ്പെടാനിരുന ലോകാരോഗ്യ സംഘടനാ സംഘത്തിന് അനുമതി നിഷേധിച്ച് ചൈന. ബുധനാഴ്ച്ചയായിരുന്നു ലോകാരോഗ്യ സംഘടനയിലെ പത്തംഗ സംഘം ചൈനയില്‍ എത്തേണ്ടിയിരുന്നത്.
Also related: നേമത്ത് രാജഗോപാലിന് പകരക്കാരനായി കുമ്മനം, ഇതിൻ്റെ ഭാഗമായി മണ്ഡലത്തിലേക്ക് താമസം മാറി
അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് തടഞ്ഞത് തന്നെ നിരാശപ്പെടുത്തിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രിയേസസ് ഇതിനെപ്പറ്റി പ്രതികരിച്ചു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടർന്നതെങ്ങനെയെന്ന് കണ്ടെത്തുക എന്നതായിരുന്നു സംഘത്തിൻ്റെ ലക്ഷ്യം.
Also related: സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിലിം ചേംബർ
2019 അവസാനം വുഹാനില്‍ ലോകത്തെ ആദ്യ കോവിഡ് രോഗി റിപ്പോർട്ട് ചെയ്തതിന് ശേഷം നാളിതുവരെ ചൈന കോവിഡിൻ്റെ ഉത്ഭവത്തെപ്പറ്റി സ്വതന്ത്രമായ ഒരു അന്വേഷണം തടത്താന്‍ അനുവദിച്ചിട്ടില്ല. കോവിഡ് മഹാമാരിയിൽ ലോകത്താകെ 18 ലക്ഷം പേര്‍ ഇതുവരെ മരണ മടഞ്ഞു.
Post Your Comments