ബെയ്ജിംഗ്: കോവിഡിനെ പിടിച്ചു കെട്ടിയെന്ന ചൈനയുടെ വാദം തകർത്തുകൊണ്ട് രാജ്യത്ത് ഡെൽറ്റ വൈറസ് വകഭേദം പടർന്നു പിടിക്കുന്നു. അതിവേഗത്തില്‍ വാക്‌സിന്‍ നല്‍കി മുന്നേറിയിരുന്ന ചൈനയെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് ഡെല്‍റ്റ വൈറസ് വകഭേദം. തലസ്ഥാനമായ ബെയ്ജിംഗ് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ കോവിഡ് അതിതീവ്രമായി വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രണ്ട് ദിവസം മുന്‍പ് സ്ഥിതീകരിച്ച ഡെല്‍റ്റ വകഭേദം ഇപ്പോൾ കൂടുതൽ പേരിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. വാക്സിന്‍വല്‍ക്കരണവും കൂട്ടത്തോടെയുള്ള കോവിഡ് ടെസ്റ്റുകളും വ്യാപകമായി നടത്തിയിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നറിയാതെ നിൽക്കുകയാണ് അധികൃതർ.
അതേസമയം, ചൈനയുടെ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ചൈനയുടെ വാക്‌സിൻ താൽക്കാലിക പ്രതിരോധം മാത്രമേ നൽകുന്നുള്ളൂ എന്നും പഠനങ്ങൾ പറയുന്നുണ്ട്.
Post Your Comments