ചെന്നൈ: കോവിഡ് രൂക്ഷമായതോടെ ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് മലയാളികളുടെ കൂട്ടപ്പലായനം. വർഷങ്ങളായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയവർപോലും താത്കാലികമായി നഗരം വിട്ട് കേരളത്തിലേക്ക് വരികയാണ്. സ്വന്തംവാഹനങ്ങളിലും വിമാനങ്ങളിലുമാണ് ഇവർ നാട്ടിലേക്ക് എത്തുന്നത്. കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരും കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് പോകുന്നുണ്ട്. ആശുപത്രികളിൽ കിടക്കകൾ നിറഞ്ഞുതുടങ്ങിയതും സ്വന്തം നാടുകളിലേക്കുള്ള പലായനത്തിന് പ്രേരിപ്പിക്കുന്നു.
Read also: കളിക്കുന്നതിനിടെ ഒരു വയസുകാരിയുടെ തല കുക്കറിനകത്തായി: കുഞ്ഞിനെ രക്ഷിച്ചത് കുക്കർ മുറിച്ച്
സംസ്ഥാനത്തെ കോവിഡ് വ്യാപനം ഒക്ടോബർ-നവംബർവരെ തുടരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് കുടുംബസമേതം നാട്ടിലേക്കുപോകുന്നവർ വർധിച്ചത്. റോഡുമാർഗം പോകുന്നതിന് കേരളസർക്കാരിന്റെ പാസ് കിട്ടാൻ വൈകുന്നുണ്ടെങ്കിലും വിമാന യാത്രക്കാർക്ക് വേഗത്തിൽ പാസ് ലഭിക്കും.
Post Your Comments