Latest NewsIndiaNews

കളിക്കുന്നതിനിടെ ഒരു വയസുകാരിയുടെ തല കുക്കറിനകത്തായി: കുഞ്ഞിനെ രക്ഷിച്ചത് കുക്കർ മുറിച്ച്

രാജ്കോട്ട്: കളിക്കുന്നതിനിടെ ഒരു വയസുകാരിയുടെ തല കുക്കറിൽ കുടുങ്ങി. രാജ്കോട്ടിലെ ഭാവ്നഗറിൽ പ്രിയാൻഷി വാലാ എന്ന കുഞ്ഞിന്റെ തലയാണ് കുക്കറിനുള്ളിലായത്. ഭാവ് നഗറിലെ പിർച്ചാല സ്ട്രീറ്റിൽ താമസിക്കുന്ന ധർമികഭായ് വാലയുടെ മകളാണ് പ്രിയാൻഷി. കുഞ്ഞിനെ അച്ഛനമ്മമാർ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓർത്തോ പീഡിയാട്രിക് മുതൽ പീഡിയാട്രിക് വിഭാഗത്തിന് വരെ കുഞ്ഞിന്റെ തല പുറത്തെടുക്കാനായില്ല. ഒടുവില്‍ കുക്കർ മുറിച്ച് തല പുറത്തെടുക്കാൻ ഡോക്ടർമാരുടെ സംഘം തീരുമാനിക്കുകയായിരുന്നു. 45 മിനിറ്റ് നീണ്ട ശ്രമഫലത്തിനൊടുവിലാണ് കുക്കർ മുറിച്ച് കുഞ്ഞിന്റെ തല പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button