Latest NewsKeralaNews

ലോക്ക് ഡൗൺക്കാലത്തെ വൈദ്യുതി ബില്ല് എഴുതി തള്ളുക-എസ് ജയകൃഷ്ണൻ

കൊച്ചി • ലോക്ക് ഡൗൺക്കാലത്തെ വൈദ്യുതി ബില്ല് എഴുതി തള്ളണമെന്ന് ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ.

കണക്കിലെ കൺകെട്ട് നടത്തി കൊറോണ ദുരിത കാലത്ത് സാധാരണക്കാരന്റെ കീശയിൽ കയ്യിട്ടു പണം ചൂഷണം നടത്തുകയാണ് കെഎസ്ഇബി.അശാസ്ത്രീയമായ ബില്ലിങ്ങ് രീതിയിലൂടെ ഭീമമായ വൈദ്യുതി ചാർജാണ് കെ.എസ്.ഇ.ബി ഈടാക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് നാളെ ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലയിലെ വിവിധ കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. സമര പരിപാടിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും. ജൂൺ 15ന് രാവിലെ 10 30 ന് എറണാകുളം ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുൻപിലാണ് ധാരണ നടക്കുകയെന്നും ജയകൃഷ്ണൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button