KeralaLatest NewsNews

ആലപ്പുഴയില്‍ 12 വയസ്സുകാരി തൂങ്ങിമരിച്ചു: അമ്മയുടെ മാനസികപീഡനമാണെന്ന ആരോപണവുമായി നാട്ടുകാർ

ആലപ്പുഴ: ആലപ്പുഴയില്‍ 12 വയസ്സുകാരി തൂങ്ങിമരിച്ചനിലയില്‍. വലിയകുളങ്ങര സ്വദേശി ഹര്‍ഷയാണ് മരിച്ചത്. പഠനത്തെച്ചൊല്ലി അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് കുട്ടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, അമ്മയുടെ മാനസികപീഡനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും കുട്ടിയുടെ മരണത്തില്‍ സംശയമുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇതിന് മുമ്പും അമ്മ കുട്ടിയെ മര്‍ദിച്ചിരുന്നതായും അയല്‍ക്കാര്‍ വെളിപ്പെടുത്തി. അമ്മയ്‌ക്കെതിരേ കുട്ടി നേരത്തെ പിങ്ക് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button