ന്യൂഡൽഹി: കൊതുകുകളിൽ നിന്നുണ്ടാകുന്ന പകർച്ചവ്യാധി ചെറുക്കാന്‍ കൊതുകിന്റെ ഉമിനീരില്‍നിന്നുള്ള വാക്സിനുമായി യു.എസ് ഗവേഷണ സ്ഥാപനം. ജെസിക്ക മാനിങ് എന്ന ഗവേഷകയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. മലേറിയ, ചിക്കന്‍ ഗുനിയ, ഡെങ്കു, സിക്ക, യെല്ലോ ഫീവര്‍, വെസ്റ്റ് നൈല്‍, മയാറോ വൈറസുകളെ ചെറുക്കാന്‍ ഈ വാക്സിന് കഴിയുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
Read also: യുഎസ്സില്‍ കോവിഡിന്റെ രണ്ടാം വരവ് … ഐസിയു നിറഞ്ഞ് കവിയുന്നു, ടെക്‌സസും അരിസോണയും ആശങ്കയിൽ
കൊതുകിന്റെ ഉമിനീരില്‍നിന്നുള്ള പ്രോട്ടീന്‍ ഉപയോഗിച്ചാണ് വാക്സിന്‍ നിര്‍മിക്കുന്നത്. അനോഫിലിസ് കൊതുകിന്റെ ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള വാക്സിന്‍ സുരക്ഷിതമാണെന്നും ശരീരത്തില്‍ ആന്റിബോഡി നിര്‍മിക്കപ്പെടുന്നുണ്ടെന്നും പരീക്ഷണത്തില്‍ വ്യക്തമായെന്ന് ഗവേഷകര്‍ പറയുന്നു. യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിലെ ഗവേഷകയാണ് ജെസിക്ക മാനിങ്.
Post Your Comments