Latest NewsIndiaNews

കൊതുകുനാശിനി ഉള്ളിൽ ചെന്നു: രണ്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: കൊതുകുനാശിനി ഉള്ളിൽ ചെന്ന് രണ്ട് വയസ്സുകാരി മരിച്ചു. ചെന്നൈ സ്വദേശിനി ലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്വിച്ച് ബോർഡിൽ കുത്തിവെച്ചിരുന്ന കൊതുകുനാശിനി കുട്ടി എടുത്ത് കുടിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: ഉത്രാട ദിനത്തില്‍ ബെവ്കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്

ചെന്നൈ സ്വദേശികളായ ബാലാജി -നന്ദിനി ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയ മകളായിരുന്നു ലക്ഷ്മി. കളിക്കുന്നതിനിടെയായിരുന്നു കുട്ടി കൊതുക് നാശിനി എടുത്ത് കുടിക്കുകയായിരുന്നു. ഇതു കണ്ട അമ്മ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: കഞ്ചാവ് കടത്താൻ ന്യൂതന മാർഗ്ഗം: ബിസ്‌കറ്റ് കവറുകൾക്കുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് പിടികൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button