
മെല്‍ബണ്‍: ട്വന്റി20 ലോകകകപ്പ് ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന സൂചന നല്‍കി രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. കായിക പ്രേമികള്‍ക്ക് പ്രതീക്ഷകള്‍ നല്‍കി കൊണ്ടാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവുകള്‍. കായിക മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുമ്പോള്‍ 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയങ്ങളില്‍ 10,000 പേരെ വരെ പ്രവേശിപ്പിക്കാമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞിരുന്നു. ഇതാണ് ട്വന്റി20 ലോകകപ്പിനും ക്രിക്കറ്റ് ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നത്. സ്ഥിതി മെച്ചപ്പെട്ടാല്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കേണ്ട ട്വന്റി20 ലോകകപ്പിന് ഇതു അനുകൂല സാധ്യതയൊരുക്കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലെ പുതിയ നിയമ പരിഷ്‌കാരങ്ങള്‍ക്ക് ഐസിസി അംഗീകാരം നല്‍കിയെങ്കിലും ട്വന്റി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി ഇപ്പോഴും മൗനം തുടരുകയാണ്. അതേസമയം ട്വന്റി20 ലോകകപ്പ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തുന്നത് വലിയ നഷ്ടമാകുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. അതുകൊണ്ട് തന്നെ ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റാനും ക്രിക്കറ്റ് ഓസ്ട്രേലിയ ആലോചിച്ചിരുന്നു.
Post Your Comments