
വ്യാജ പാസുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ആറുപേര്‍ പിടിയില്‍. വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വച്ചാണ് പേരാമ്പ്ര സ്വദേശികളായ നാല് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും പിടികൂടിയത്. ബത്തേരി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.
പണം വാങ്ങി വിരാജ് പേട്ടയിലെ മലയാളികള്‍ കൃത്രിമമായി നിര്‍മ്മിച്ചു നല്‍കിയതാണ് പാസെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇരിട്ടി സ്വദേശിയുടെ പാസില്‍ തിരുത്തല്‍ വരുത്തിയാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.
Post Your Comments