വയനാട്: ലഹരി ഗുളികകളുമായി യുവാക്കള്‍ പിടിയില്‍. മുത്തങ്ങ ചെക്‌പോസ്റ്റിലാണ് ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയിലായത്. റെമീസ് പി കെ, ജുറൈജ് പി സി എന്നിവരെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
Read Also : നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഫ്ലിപ്പ് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ
ഇന്നലെ വൈകുന്നേരം മുത്തങ്ങ ചെക്പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ മൈസൂര്‍ – കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 145 ഗുളികകളുമായി ഇരുവരേയും പിടികൂടുകയായിരുന്നു. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മജു റ്റി എമ്മിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.
ഓണക്കാലത്ത് സംസ്ഥാനത്തേക്ക് അതിര്‍ത്തി വഴിയുള്ള ലഹരികടത്ത് തടയുന്നതിനായി എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നു. ഓണം സീസണില്‍ സംസ്ഥാനത്തേക്ക് വ്യാജമദ്യത്തിന്റെയും വിവിധ ലഹരി വസ്തുക്കളുടെയും കടത്ത് വര്‍ദ്ധിക്കാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തികളിലടക്കം പരിശോധന ശക്തമാക്കിയത്.
Post Your Comments