Latest NewsKeralaNattuvarthaNews

പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​ക്ക​ളു​ടെ​ മൃ​ത​ദേ​ഹം കണ്ടെത്തി

ക​ണ്ണൂ​ർ: പു​ഴ​യി​ല്‍ കാ​ണാ​താ​യ മൂ​ന്നു യു​വാ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ: ശ്രീ​ക​ണ്ഠ​പു​രം പാ​റ​ക്ക​ട​വ് കൂ​ട്ടു​പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങവെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ ബ്ലാ​ത്തൂ​ര്‍ പൈ​സാ​യി​യി​ലെ എ​ട​ച്ചേ​രി താ​ഴ​ത്ത് ഗോ​പി​യു​ടെ മ​ക​ന്‍ മ​നീ​ഷ് (20), പൈ​സ​ക്ക​രി​യി​ലെ പാ​ത്തി​ക്കു​ള​ങ്ങ​ര സ​ജി-​റി​മ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​രു​ണ്‍ (19), വ​ഞ്ചി​യ​ത്തെ പ​രേ​ത​നാ​യ വ​ലി​യ വീ​ട്ടി​ല്‍ ച​ന്ദ്ര​ൻ-​ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​നൂ​പ് (19) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് നീണ്ട തെരച്ചിലുകൾക്കൊടുവിൽ കണ്ടെത്തിയയത്. ശ​നി​യാ​ഴ്ച രാ​വി​ലെ​ മ​നീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി തു​ട​ര്‍​ന്ന് മ​റ്റു ര​ണ്ടു​പേ​ര്‍​ക്ക് വേ​ണ്ടി​യു​ള​ള തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ വൈ​കു​ന്നേ​ര​ത്തോ​ടെ ഇരുവരുടെയും ​ മൃ​ത​ദേ​ഹം കൂടി ലഭിക്കുകയായിരുന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.15 ഓ​ടെ​യായിരുന്നു  സംഭവം. സു​ഹൃ​ത്താ​യ പ​യ്യാ​വൂ​രി​ലെ പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ജി​ത്തി​നോ​ടൊ​പ്പ​മാ​ണ്  മൂന്ന് പേ​രും പു​ഴ​ക്ക​ര​യി​ലെ​ത്തി​യ​ത്. അ​ജി​ത്ത് ക​ര​യ്ക്കി​രു​ന്നെ​ങ്കി​ലും മ​റ്റു മൂ​ന്നു പേ​രും കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. പ​യ്യാ​വൂ​ർ, ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സും ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന സേ​ന​യും രാ​ത്രി ഒ​മ്പ​ത് മ​ണി വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​ന്‍ സാധിച്ചില്ല . ശേഷം ശ​നി​യാ​ഴ്ച രാ​വി​ലെ തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭിക്കുകയായിരുന്നു. നീ​ന്തു​ന്ന​തി​നി​ടെ മൂ​വ​രും ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. അ​രു​ണ്‍ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​റ്റ​റും സ​നൂ​പ് കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ലാ​ളി​യും മ​നീ​ഷ് ബൈ​ക്ക് മെ​ക്കാ​നി​ക്കു​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button