ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 11,458 പേര്‍ക്ക്. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 386 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 3,08,993 ആയി. അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 3,493 പേര്‍ക്കാണ് ഏറ്റവും പുതിയതായി രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,01,141 ആയി.
Post Your Comments