Latest NewsNewsTechnology

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിനു സമാനമായി, പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റര്‍

പുതിയ ഫീച്ചറുമായി മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിനു സമാനമായ ഫ്‌ലീറ്റ്‌സ് ആണ് അവതരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ബ്രസീലില്‍ ഈ സേവനം ട്വിറ്റര്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. വന്‍ ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റായി മാറുന്ന ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ ഭാവിയിലേക്കുള്ള സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് ട്വിറ്റര്‍ ഇത്തരം ഒരു സേവനം ആദ്യമായി അവതരിപ്പിക്കുന്നത്.

Also read : റെഡ്മി 9 അവതരിപ്പിച്ച് ഷവോമി : സവിശേഷതകൾ അറിയാം

ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സ്റ്റോറീസും, വാട്ട്‌സ്ആപ്പ് സ്റ്റാറ്റസും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യ പോലുള്ള വളരുന്ന ടെക് മാര്‍ക്കറ്റുള്ള രാജ്യങ്ങളിലാണെന്ന് നേരത്തെ ചില ടെക് സര്‍വേകള്‍ പ്രകാരം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ സേവനം ആദ്യം നടപ്പിലാക്കാന്‍ ട്വിറ്റര്‍ ബ്രസീലിനെയും ഇന്ത്യയെയും തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button