രാജ്യാന്തര ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ ശൈലി മാറ്റിയത് മുന്‍ ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റും മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമാണെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഇവര്‍ക്ക് മുമ്പ് വിക്കറ്റ് കീപ്പര്‍ 20-30 റണ്‍സ് എടുക്കുന്ന ബാറ്റ്‌സ്മാന്‍മാരായിട്ടാണ് പരിഗണിച്ചതെന്നും എന്നാല്‍ ഇവര്‍ക്ക് ശേഷം വന്ന വിക്കറ്റ് കീപ്പര്‍ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ആയിരുന്നെന്നും സഞ്ജു സാംസണ്‍ പറഞ്ഞു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മഹേന്ദ്ര സിങ് ധോണിയുടെ ക്ഷമയും ശ്രദ്ധയും തന്റെ കളിയിലും കൊണ്ടുവരാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.
ഇന്നത്തെ കാലത്ത് എല്ലാ ടീമുകളിലെയും വിക്കറ്റ് കീപ്പര്‍മാര്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടിയാണ്. ഇപ്പോള്‍ എല്ലാ വിക്കറ്റ് കീപ്പര്‍മാരും മികച്ച ബാറ്റ്‌സ്മാന്‍മാരുമാണെന്നും സഞ്ജു പറയുന്നു. ടോപ് ഓര്‍ഡറില്‍ ബാറ്റിങ്ങിന് ഇറങ്ങി വിക്കറ്റ് കീപ്പര്‍മാരെ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ കൂടിയാക്കി മാറ്റിയത് ഓസീസ് താരം ഗില്‍ക്രിസ്റ്റാണെന്നും മധ്യ നിരയില്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് പ്രാധാന്യം വന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ മികച്ച പ്രകടനത്തിന് ശേഷമാണെന്നും സഞ്ജു പറഞ്ഞു.
ഇന്നത്തെ കാലത്ത് ഒരു വിക്കറ്റ് കീപ്പര്‍മാര്‍ എന്നാല്‍ മികച്ച മുന്‍നിര ബാറ്റ്‌സ്മാനോ മധ്യനിര ബാറ്റ്‌സ്മാനോ ആകണമെന്നത് നിര്‍ബന്ധമാണെന്നും അങ്ങനെ വരുമ്പോള്‍ ടീമില്‍ ഒരു സ്പെഷലിസ്റ്റ് ബാറ്‌സ്മാനെയോ ഒരു ഓള്‍ റൗണ്ടറെയോ അധികമായി ഉള്‍പെടുത്താന്‍ കഴിയുമെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.
Post Your Comments